വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നു: എ.പി. ഉസ്മാൻ
1594259
Wednesday, September 24, 2025 6:39 AM IST
ചെറുതോണി: അശാസ്ത്രീയ പരിഷ്കാരങ്ങൾ കൊണ്ടുവന്ന് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് കെപിസിസി അംഗം എ.പി. ഉസ്മാൻ. കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന യാത്രയായ മാറ്റൊലിക്ക് ചെറുതോണിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ ഭരണകാലഘട്ടത്തിലെ പരിഷ്കാരങ്ങൾ പൊതു വിദ്യാഭ്യാസമേഖലയെ ചിന്നഭിന്നമാക്കിയിരിക്കയാണെന്നും നൂറുകണക്കിന് അധ്യാപകർക്കു ജോലി നഷ്ടപ്പെടാൻ ഇതു കാരണമായെന്നും ഉസ്മാൻ ആരോപിച്ചു. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോർജ് ജേക്കബ്, വി.കെ. ആറ്റ്ലി, ഡിസിസി ജന.സെക്രട്ടറി എം.ഡി. അർജുനൻ, സി.പി. സലീം, ടോമി പാലക്കിൽ, ജോസ് കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.