അധ്യാപക അവാര്‍ഡ് ജേതാവിന് ആദരവ്
1594255
Wednesday, September 24, 2025 6:39 AM IST
നെടുങ്കണ്ടം: സംസ്ഥാന സര്‍ക്കാരിന്റെ എല്‍പി വിഭാഗം അധ്യാപകനുള്ള അവാര്‍ഡ് നേടിയ കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ബിജു ജോര്‍ജിനെ സ്കൂളില്‍ ആദരിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സൈമണ്‍ ചിറമേല്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം വനജ സജീവ് ലാല്‍, ഗ്രാമപഞ്ചായത്ത് അംഗം ജോജി ഇടപ്പള്ളിക്കുന്നേല്‍, കോമ്പയാര്‍ സെന്റ് മേരീസ് മലങ്കര പള്ളി വികാരി ഫാ. തോമസ് മണ്ണില്‍, സംസ്കാര പോഷിണീ വായനശാലാ പ്രസിഡന്റ് എസ്. ഓമനക്കുട്ടന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സി ബിനു, പിടിഎ പ്രസിഡന്റ് രാകേഷ് രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.