നെടുങ്കണ്ടത്ത് സമരപ്രഖ്യാപന കണ്വന്ഷന്
1594247
Wednesday, September 24, 2025 6:39 AM IST
നെടുങ്കണ്ടം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്വന്ഷന് നെടുങ്കണ്ടത്ത് നടന്നു. അസോസിയേഷന്റെ നേതൃത്വത്തില്‍ 30ന് നടക്കുന്ന നിയമസഭാ മാര്‍ച്ചിനു മുന്നോടിയായാണ് സമ്മേളനം നടന്നത്.
സഹകരണ പെന്‍ഷന്‍കാര്‍ക്ക് 10 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, 15 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക, മിനിമം പെന്‍ഷനും പരമാവധി പെന്‍ഷനും വര്‍ധിപ്പിക്കുക, മെഡിസെപ് മാതൃകയില്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുക, പെന്ഷന് ഫണ്ടിലേക്ക് സഹകരണ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിയമസഭാ മാര്‍ച്ച് നടത്തുന്നത്.
നെടുങ്കണ്ടത്തു നടന്ന സമ്മേളനം ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജിന്സണ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് താലൂക്ക് പ്രസിഡന്റ് കെ.സി. ചാക്കോ അധ്യക്ഷത വഹിച്ചു. കെസിഎസ്പിഎ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ടി.എം. ജോണ്‍, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.എന്‍. ഗോപി, കെസിഇയു സംസ്ഥാന കമ്മിറ്റിയംഗം ആര്. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ജോസ് കലയത്തിനാല്‍, ട്രഷറര്‍ പി.എന്‍. സുകു, കെ.എസ്. രാധാകൃഷ്ണന്, രാധാകൃഷ്ണ മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി.