സഹകരണ പെൻഷൻകാരുടെ നിയമസഭാ മാർച്ച് 30ന്
1594700
Thursday, September 25, 2025 11:41 PM IST
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ പെൻഷൻകാരുടെ നിയമസഭാ മാർച്ച് 30നു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെൻഷൻ ബോർഡ് 1995 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
2021 മുതൽ സഹകരണ പെൻഷൻകാർക്ക് ക്ഷാമബത്ത നിർത്തലാക്കി. ഇക്കാര്യം മന്ത്രി വി.എൻ. വാസവനെ ബോധിപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിരവധി സമരങ്ങളുടെ ഭാഗമായി അഞ്ചംഗ കമ്മീഷനെ സർക്കാർ നിയമിച്ചെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.
സംഘടനകളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ, ജില്ലാ പ്രസിഡന്റ് ജോസ് കലയത്തിനാൽ, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജോസഫ്, ജില്ലാ ട്രഷറർ പി.എൻ. സുകു എന്നിവർ പങ്കെടുത്തു.