മുട്ടം ഐഎച്ച്ആർഡി കോളജിൽ ബിരുദദാനം നാളെ
1594469
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: ഐഎച്ച്ആർഡിയുടെ കീഴിലുള്ള മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ‘ലോറിയ ടുകെ 25’ നാളെ നടക്കുമെന്ന് പ്രിൻസിപ്പൽ വി.ടി. ശ്രീകല പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം ജില്ലാ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുണ്‍കുമാർ അധ്യക്ഷത വഹിക്കും.
എറണാകുളം ഗവ.മോഡൽ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എസ്. ജയചന്ദ്രൻ, കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോ-ഓർഡിനേറ്റർ ഡോ. എസ്. സിന്ധു എന്നിവർ പ്രസംഗിക്കും. ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ യുജി, പിജി, റെഗുലർ കോഴ്സുകൾ പൂർത്തീകരിച്ച വിദ്യാർഥികളെയും 2024-25 വർഷം നടത്തിയ ആഡ് ഓണ്‍ കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ എന്നിവ പൂർത്തിയാക്കിയവർക്കുമാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
പത്രസമ്മേളനത്തിൽ കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ജീസ് ജോർജ്, അസി. പ്രഫസർമാരായ ജീസി എം. ജോസ്, സിനി കെ. സുലൈമാൻ, ഓഫീസ് അസിസ്റ്റന്റ് വിൻസെന്റ് അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.