അറക്കുളം കർഷകകൂട്ടായ്മ പഠനക്ലാസ്
1594245
Wednesday, September 24, 2025 6:39 AM IST
മൂലമറ്റം: സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ഭേദഗതി ജനങ്ങൾക്ക് പ്രയോജനകരമല്ലെന്ന് അറക്കുളം കർഷക കൂട്ടായ്മ കുറ്റപ്പെടുത്തി. കൃഷിക്കും വീടിനും അനുവദിച്ച പട്ടയം മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം എന്നു ചേർത്താൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു. ക്രമവത്കരണത്തിന്റെ പേരിൽ പിഴയടച്ച് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത്. പിഴയടച്ച് ക്രമവത്കരണം നടത്തണമെന്ന വ്യവസ്ഥ സർക്കാർ പിൻവലിക്കാൻ തയാറാകണം.
തണ്ണീർത്തടങ്ങളുടെ തീർപ്പാക്കിയ അപേക്ഷവഴി സർക്കാരിന് 15,000 കോടി രൂപയാണ് ലഭിച്ചതെന്നും ആരോപിച്ചു. സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടന്ന പഠനക്ലാസിന് മൈക്കിൾ പുരയിടം, ജെയ്സണ് കുന്നുംപുറത്ത്, തങ്കച്ചൻ പെരുമാംപള്ളിയിൽ, ബേബിച്ചൻ മുതുപ്ലാക്കൽ, ജോസുകുട്ടി തുടിയംപ്ലാക്കൽ, ടോമി തുരുത്തിക്കര തുടങ്ങിയവർ നേതൃത്വം നൽകി.