ഉന്നത വിജയികൾക്ക് ആദരവ് നൽകി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1594461
Wednesday, September 24, 2025 11:36 PM IST
ഇടുക്കി: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ബാച്ചുകളിൽ ഉന്നത വിജയം നേടിയ സ്വാശ്രയ സംഘം പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു.
നാരകക്കാനം സെന്റ് ജോസഫ് പാരിഷ് ഹാളിൽ ചേർന്ന യോഗം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി റോബി, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ മിനി ജോണി, ബിജു അഗസ്റ്റിൻ, സിബി മാത്യു, ബിന്ദു റോണി എന്നിവർ പ്രസംഗിച്ചു.
വിവിധ ഗ്രാമങ്ങളിലായി നൂറിലധികം കുട്ടികളെ ആദരിച്ചതായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.