ക്ഷീരകർഷകരുടെ ഇൻസെന്റീവ് വർധിപ്പിക്കണം: കേരള കോണ്.-എം
1594463
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം. മാണി ഭവനിൽ ക്ഷീരകർഷക കണ്വൻഷൻ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകരുടെ ഇൻസെന്റീവ് വർധിപ്പിച്ചില്ലെങ്കിൽ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ലിറ്റർ പാലിന് 50 രൂപയോളം ചെലവു വരുന്ന സാഹചര്യത്തിൽ കാലിവളർത്തൽ നടത്തുന്ന കർഷകർ പ്രതിസന്ധിയിലാണ്. ഉത്പാദന ചെലവിന് ആനുപാതികമായി പാൽവില വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷീര കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ബിനോയ് മുടവനാട്ട് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ബിനീഷ് മുഞ്ഞനാട്ടുകുന്നേൽ, കുഞ്ഞുമോൻ വെട്ടിക്കുഴിച്ചാലിൽ, ജോജോ അഴികണ്ണിക്കൽ, രാജേഷ് വീട്ടിക്കൽ, ജോർജ് കുഴിഞ്ഞാലിൽ, ബെന്നി ചെറുവള്ളാത്ത്, ജോണ്സണ് അടപ്പൂർ, ബിറ്റോയ് കൊടിയംകുന്നേൽ, ജോയി തട്ടാറ, കുട്ടിയച്ചൻ താഴത്തുവീട്ടിൽ, എം.പി. മോഹനചന്ദ്രൻനായർ, മനു പുറവക്കാട്ട്, തോമസ് നടുപടവിൽ, ശശി മകരംചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.