അങ്കണവാടികളിൽ കളിപ്പാട്ട വിതരണം
1593850
Monday, September 22, 2025 11:39 PM IST
കുട്ടിക്കാനം: മരിയൻ കോളജ് (ഓട്ടോണമസ്) സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾ "ഗിഫ്റ്റ്സ് ഓഫ് പ്ലേ’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം, പീരുമേട് അങ്കണവാടികളിൽ നൂറോളം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.
കുട്ടികളുടെ സമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അങ്കണവാടിയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് അങ്കണവാടികളിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. കുട്ടികളോടൊപ്പം പാട്ടുകളും വിവിധ പരിപാടികളും അവതരിപ്പിച്ചു.
കോളജിലെ അധ്യാപകരായ ഡോ. ജോബി ബാബു, ഫെബാ ആൻ വിൽസന്റ്, വിദ്യാർഥികളായ ബുഷ്റ അനസ്, സിസ്റ്റർ ജെസ്ലിൻ ജയിംസ്, മന്യ സുനിൽകുമാർ, ജോസഫ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.