സ്വ​കാ​ര്യ ബ​സിടി​പ്പിച്ചു കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​താ​യി പ​രാ​തി
Friday, February 3, 2023 12:23 AM IST
കാ​ക്ക​നാ​ട് : സ്വ​കാ​ര്യ ബ​സ് ഇ​ടി​പ്പിച്ചു കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​താ​യി പ​രാ​തി. സ്വ​കാ​ര്യബ​സ് മ​ന​പൂ​ർ​വം അ​പ​ക​ടം സൃ​ഷ്ടി​ച്ചെ​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ജീ​വ​ന​ക്കാ​ർ ത​മ്മി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. സീ​പോ​ർ​ട്ട്-എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ള്ള​ത്തോ​ൾ ജംഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.
തൃ​പ്പൂ​ണി​ത്തു​റ-ആ​ലു​വ റൂ​ട്ടി​ൽ ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും ഏ​ലൂ​ർ-തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ഓ​ടു​ന്ന സി​നാ​ൻ എന്ന സ്വകാര്യബ​സും ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ക്ക​വേ സ്വ​കാ​ര്യ ബ​സ്, കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ പ​രാ​തി. സ്വ​കാ​ര്യ ബ​സി​നും കേ​ടു സം​ഭ​വി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ഏ​താ​നും യാ​ത്ര​ക്കാ​ർ​ക്ക് ചി​ല്ല് തെ​റി​ച്ചു നി​സാ​ര പരിക്കേറ്റു. തൃ​പ്പൂ​ണി​ത്തു​റ-ആ​ലു​വ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ​ക്ക് സ്വ​കാ​ര്യ ബ​സു​കാ​ർ സ്ഥി​ര​മാ​യി ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും ഡ്രൈ​വ​ർ ആരോപിച്ചു.