ഫ്ളാറ്റ് സമുച്ചയ തറക്കല്ലിടൽ എട്ടിന്
1338674
Wednesday, September 27, 2023 2:18 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നിർമിക്കുന്ന രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടൽ എട്ടിന് ഉച്ചയ്ക്ക് 12.30 ന് മന്ത്രി പി. രാജീവ് നിർവഹിക്കും. ആന്റണി ജോണ് എംഎൽഎ അധ്യക്ഷ വഹിക്കും.
രണ്ട് ബ്ലോക്കുകളിലായി മൂന്ന് നിലകളിലായിട്ടാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്. നെല്ലിക്കുഴി സ്വദേശി സമീർ പൂങ്കുഴി നെല്ലിക്കുഴി പഞ്ചായത്തിലെ 16-ാം വാർഡിൽ ചെറുവട്ടൂർ ആശാൻപടിയിൽ സൗജന്യമായി നൽകിയ 43 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നത്.
ആദ്യ ബ്ലോക്കിൽ 24 ഫ്ളാറ്റുകൾ നിർമിക്കും. ഇതിനായി മൂന്ന് കോടി 79 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാമത്തെ ബ്ലോക്കിൽ 18 ഫ്ളാറ്റുകളാണ് നിർമിക്കുന്നത്.
ഫ്ളാറ്റിലേക്ക് വേണ്ട റോഡ്, വൈദ്യുതി, വാട്ടർ കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കി നൽകും. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു.