സമരാഗ്നി: വിളംബര ജാഥയും മെഗാ തിരുവാതിരയും
1393943
Monday, February 19, 2024 4:05 AM IST
മൂവാറ്റുപുഴ : കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ മൂവാറ്റുപുഴയിലെ സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, പിറവം നിയോജക മണ്ഡലത്തിലെ മഹിള കോണ്ഗ്രസ് പ്രവർത്തകർ തിരുവാതിരയും വിളംബര ജാഥയും സംഘടിപ്പിച്ചു.
നാളെ വൈകുന്നേരം മൂന്നിന് മൂവാറ്റുപുഴയിൽ എത്തുന്ന യാത്രയെ നഗരസഭാ സ്റ്റേഡിയത്തിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, പിറവം നിയോജക മണ്ഡലത്തിലെ പ്രവർത്തകർ സ്വീകരിക്കും. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജെയ്സണ് ജോസഫ് വിളംബരജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
വർഗീസ് മാത്യൂ, കെ.എം. സലിം, സാബു ജോണ്, സുഭാഷ് കടയ്ക്കോട്, മേരി പീറ്റർ, മേഴ്സി ജോർജ്, സാറാമ്മ ജോണ്, സിന്ധു ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.