മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി റോഡിന്റെ പുതിയ ടെൻഡർ നടപടിക്കു തുടക്കമായി
1394687
Thursday, February 22, 2024 4:13 AM IST
മൂവാറ്റുപുഴ : കരാറുകാരൻ പണി നടത്താതെ ഉപേക്ഷിച്ചു പോയ മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി റോഡിന്റെ പുതിയ ടെൻഡർ നടപടികൾക്ക് തുടക്കമായി. റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരൻ നിർമാണം നടത്താതെ പോയതോടെ പ്രദേശവാസികൾ രണ്ടു വർഷമായി ദുരിതത്തിലായിരുന്നു.
അപകടം നിത്യസംഭവമായതോടെ മാത്യു കുഴൽനാടൻ എംഎൽഎ ഇത് സംബന്ധിച്ച് പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് നൽകിയ കത്തിന്റേയും തുടർ ചർച്ചകളുടേയും അടിസ്ഥാനത്തിലാണ് പുതിയ കരാർ നൽകാൻ തീരുമാനിച്ചത്.
അഞ്ചൽപ്പെട്ടി റോഡിൽ 130 കവല മുതൽ മാറാടി പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ ചെയ്യാനുള്ള കരാർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കരാറുകാരൻ ഒഴിഞ്ഞുപോയി.
ടെൻഡർ സംബന്ധിച്ച് കരാറുകാരൻ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.