അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വേങ്ങൂർ ന്യൂ അന്പാട്ട് വീട്ടിൽ ചന്ദ്രശേഖരൻ (65) ആണ് മരിച്ചത്.
രണ്ടാഴ്ച മുൻപ് എംസി റോഡിൽ കിടങ്ങൂർ കവലയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവി. മക്കൾ: പ്രസാദ് (ലണ്ടൻ), പ്രമോദ് (ഖത്തർ). മരുമക്കൾ: ധന്യ, ദീപ്തി.