അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്രോ​സ്റ്റേ​റ്റ് ക്ലി​നി​ക്
Wednesday, September 11, 2024 3:59 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക പ്രോ​സ്റ്റേ​റ്റ് ക്ലി​നി​ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ്രോ​സ്റ്റ​റ്റൈ​റ്റി​സ്, പ്രോ​സ്റ്റേ​റ്റ് കാ​ന്‍​സ​ര്‍, ബി​നൈ​ന്‍ പ്രോ​സ്റ്റാ​റ്റി​ക് ഹൈ​പ്പ​ര്‍​പ്ലാ​സി​യ (ബി​പി​എ​ച്ച്) തു​ട​ങ്ങി പ്രോ​സ്റ്റേ​റ്റ് സം​ബ​ന്ധ​മാ​യ എ​ല്ലാ രോ​ഗാ​വ​സ്ഥ​ക​ള്‍​ക്കു​മു​ള്ള ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍, അ​ത്യാ​ധു​നി​ക ചി​കി​ത്സാ സ​മീ​പ​നം തു​ട​ങ്ങി വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് വി​ദ​ഗ്ധ യൂ​റോ​ള​ജി ആ​ന്‍​ഡ് ആ​ന്‍​ഡ്രോ​ള​ജി വി​ഭാ​ഗം ന​യി​ക്കു​ന്ന പ്രോ​സ്റ്റേ​റ്റ് ക്ലി​നി​ക്കി​ല്‍ ല​ഭ്യ​മാ​കു​ന്ന​ത്.

റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​മാ​ലി പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബൈ​ജു മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​സു​ദ​ര്‍​ശ​ന്‍, ഷു​ഹൈ​ബ് ഖാ​ദ​ര്‍, ആ​ര്‍. ര​മേ​ഷ് കു​മാ​ര്‍, റോ​യ് പി. ​ജോ​ണ്‍, പി​ള്ള ബി​ജു സു​കു​മാ​ര​ന്‍, സ​ജു സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ളും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.


സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​നോ​ടൊ​പ്പം സൗ​ജ​ന്യ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ള്‍, സ്‌​ക്രീ​നിം​ഗ് പാ​ക്കേ​ജി​ല്‍ 50 ശ​ത​മാ​നം കി​ഴി​വ്, ഇ​ന്‍-​പേ​ഷ്യ​ന്‍റ് സേ​വ​ന​ങ്ങ​ളി​ല്‍ 10 ശ​ത​മാ​നം കി​ഴി​വ് എ​ന്നി​വ​യും ന​ല്‍​കും. (മ​രു​ന്നി​ന്‍റെ വി​ല, ഇം​പ്ലാ​ന്‍റു​ക​ള്‍, ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഒ​ഴി​കെ). തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ​യാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.