പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് ന​ൽ​കി
Thursday, September 12, 2024 4:01 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ല​യ​ൺ​സ് ക്ല​ബ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഓ​ണ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കൊ​പ്പം ല​യ​ൺ​സ് അം​ഗ​ങ്ങ​ൾ പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് നൂ​റോ​ളം ഓ​ണ​ക്കി​റ്റു​ക​ൾ നേ​രി​ട്ട് എ​ത്തി​ച്ച് ന​ൽ​കും.​


വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സി​ന്ധു ഗ​ണേ​ശ​ൻ, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​വി. തോ​മ​സ്, കെ.​എ. നൗ​ഷാ​ദ്, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് ജോ​ർ​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് സാം ​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.