കു​ടി​വെ​ള്ളം: മ​ന്ത്രിത​ല ഇ​ട​പെ​ട​ൽ അ​നി​വാ​ര്യമെന്ന് എംഎൽഎ
Saturday, September 14, 2024 4:01 AM IST
പെ​രു​മ്പാ​വൂ​ർ: വെ​ങ്ങോ​ല കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ണ്ടു വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​യി​ല്ലെ​ന്നും മ​ന്ത്രിത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ പ​റ​ഞ്ഞു.

ബി എം ആ​ൻഡ് ബി​സി നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ് ഓ​ർ​ഡ​ർ പ്ര​കാ​രം സാ​ധി​ക്കു​ക​യി​ല്ല . മ​ന്ത്രിത​ല​ത്തി​ൽ പ്ര​ത്യേ​ക തീ​രു​മാ​ന​മെ​ടു​ത്താ​ൽ മാ​ത്ര​മേ പൈ​പ്പി​ട​ൽ പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂവെന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി.


വ​രു​ന്ന ആ​ഴ്ച ര​ണ്ടു മ​ന്ത്രി​മാ​രു​ടെ​യും ജി​ല്ല​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും സം​യു​ക്ത യോ​ഗം വി​ളി​ച്ചുചേ​ർ​ക്കു​മെ​ന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ അ​റി​യി​ച്ചു.