ദക്ഷ് ഫെസ്റ്റിന് ഒരുങ്ങി ഡിസ്റ്റ്
1458791
Friday, October 4, 2024 4:13 AM IST
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റും ജൂബീറിച്ചും ചേര്‍ന്ന് ഒരുക്കുന്ന ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ്- ദക്ഷ് '24 ഏഴ്, എട്ട് തീയതികളായി നടക്കും. ഏഴിനു രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോബി ചെമ്മണ്ണൂര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഫെസ്റ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകുന്നേരം കള്‍ച്ചറല്‍ നൈറ്റില്‍ പുതുമുഖ നടനും സോഷ്യല്‍ മീഡിയ താരവുമായ പ്രണവ് ഹിപ്സ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് മൊത്തം രണ്ടര ലക്ഷം രൂപ സമ്മാനത്തുക വരുന്ന വിവിധ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മന്റ് ഫെസ്റ്റിന്റെ പതിനൊന്നാമത് എഡീഷനാണ് ഇപ്രാവശ്യം നടക്കുന്നത്.