കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
1483947
Tuesday, December 3, 2024 3:38 AM IST
കാലടി: കാലടി മാർക്കറ്റിൽ പുതുതായി നിർമിച്ച പച്ചക്കറി-പലചരക്ക് വിപണന കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, അസൂത്രണ സമിതി ചെയർമാൻ ജോയ് പോൾ, സെക്രട്ടറി വിജയലക്ഷ്മി, അസി. എൻജിനീയർ സന്ധ്യ എന്നിവർ പ്രസംഗിച്ചു.
35 ലക്ഷം രൂപ ചിലവിലാണ് 5 മുറികളടങ്ങിയ കെട്ടിടം നിർമാണം പൂർത്തിയായിട്ടുള്ളത്. ഇവിടെ പച്ചക്കറിയും പലവ്യഞ്ജന വ്യാപാരവുമാണ് ലക്ഷ്യമിടുന്നത്. ഡിസംബർ 5 ന് മാർക്കറ്റ് പൂർണമായും ലേലം ചെയ്യും. മത്സ്യ-മാംസ മാർക്കറ്റിനായി 20 സ്റ്റാളുകളാണ് ലേലം ചെയ്യുക. ലേലത്തിൽ പോകാതെ കിടക്കുന്ന രണ്ട് ചിക്കൻ സ്റ്റാളുകളും, നാല് പന്നിയിറച്ചി സ്റ്റാളുകളും ഇതോടൊപ്പം ലേലം ചെയ്യും. ഡിസംബർ 25 ന് മുൻപ് മാർക്കറ്റ് പ്രവർത്തനമാരംഭിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.