ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ
1535590
Sunday, March 23, 2025 4:11 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. ആസാം നൗഗോൺ പച്ചിംസിങ്കിമാരി സെയ്ദുർ റഹ്മാനെ (28)യാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ തുടർന്ന് നടത്തിയ പരിശോധനയിൽ മാവിൻചുവട് ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലാവുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11 ഗ്രാം ഹെറോയിൻ ഇയാളിൽ നിന്നും കണ്ടെടുത്തു.