യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
1535593
Sunday, March 23, 2025 4:11 AM IST
ചെറായി: സഹോദരിമാരെ ശല്യം ചെയ്ത മൂന്നംഗ സംഘത്തെ ചോദ്യം ചെയ്ത യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കുഴുപ്പിള്ളി സ്വദേശിയും ഇപ്പോൾ കരുമാല്ലൂർ താമസിക്കുന്നതുമായ വള്ളുവെളി അർജ്ജുൻ (23), സഹോദരൻ ആര്യൻ (21), സുഹൃത്ത് നീറിക്കോട് ആശാരി പറമ്പിൽ അനന്തു (21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 11 ന് രാത്രി ചെറായി ഗൗരീശ്വരത്ത് കാവടി ഘോഷയാത്രയുടെ നേരത്ത് ക്ഷേത്രവളപ്പിൽ വച്ചായിരുന്നു സംഘർഷം. കൊടാമംഗലം സ്വദേശി ജിതു രാജി(22 )നെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്.
പ്രതികളെ റിമാൻഡ് ചെയ്തു. ഈ സംഭവത്തിൽ അർജുനെയും മൂന്ന് സുഹൃത്തുക്കളെയും ആക്രമിച്ചുവെന്ന കേസിൽ ജിതുരാജിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.