81 വായനശാലകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്
1535597
Sunday, March 23, 2025 4:30 AM IST
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പുസാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 81 വായനശാലകൾക്ക് വിതരണം ചെയ്തത് 26 ലക്ഷം രൂപയുടെ ഉപകരണങ്ങൾ. ലാപ്ടോപ്പ്, എൽഇഡി പ്രൊജക്ടറുകൾ, സൗണ്ട് സിസ്റ്റം എന്നിവയാണ് നൽകിയത്.
വായനശാലകളിൽ അടിസ്ഥാനസൗകര്യസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവയുടെ വിതരണം നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു.