ഏലൂർ ഇനി മാലിന്യമുക്ത നഗരം
1535601
Sunday, March 23, 2025 4:30 AM IST
ഏലൂർ: ഏലൂർ നഗരസഭയെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചു. ഇന്നലെ മന്ത്രി പി. രാജീവാണ് ഏലൂരിനെ ശുചിത്വ നഗരമായി പ്രഖ്യാപിച്ചത്. നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന് അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ച വച്ച വാർഡ് കൗൺസിലർമാരെ ചടങ്ങിൽ ആദരിച്ചു.
സ്വച്ഛ് അംബാസിഡർ പ്രമുഖ സോപാന സംഗീത കലാകാരൻ ഏലൂർ ബിജു സോപാന സംഗീതം ആലപിച്ചു. നഗരസഭാ പ്രദേശം മാലിന്യമുക്തമാക്കുന്നതിന് അഹോരാത്രം പരിശ്രമിച്ച ശുചീകരണ ജീവനക്കാർ, ഹരിതകർമസേന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഹരിത ഭവനം, ഹരിത ടൗൺ, ഹരിത അങ്കണവാടി , ഹരിത അയൽക്കൂട്ടം, ഹരിത വിദ്യാലയം, ഹരിത സ്ഥാപനം എന്നിവക്കും ചടങ്ങിൽ ആദരവ് നൽകുകയുണ്ടായി. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡു കൗൺസിലർമാർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.