പാലിയേറ്റീവ് ഉപകരണങ്ങളുടെയും ബിപി അപ്പാരറ്റസിന്റെയും വിതരണം
1535614
Sunday, March 23, 2025 4:49 AM IST
മൂവാറ്റുപുഴ: നഗരസഭ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പാലിയേറ്റീവ് രോഗികൾക്കായി വാങ്ങിയ ഉപകരണങ്ങളുടെയും എല്ലാ വാർഡുകളിലെയും ആശാ പ്രവർത്തകർക്കുള്ള ബിപി അപ്പാരറ്റസിന്റെയും വിതരണവും നടത്തി.
മൂവാറ്റുപുഴ ജനറൽ ആശുപത്രി കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പാലിയേറ്റീവ് രോഗികൾക്കുള്ള ഉപകരണങ്ങളുടെയും സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾസലാം ആശാ പ്രവർത്തകർക്കുള്ള ബിപി അപ്പാരറ്റസിന്റെയും വിതരണോദ്ഘാടനവും നിർവഹിച്ചു.