ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ - മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാൾ
1544445
Tuesday, April 22, 2025 7:00 AM IST
ആരക്കുഴ: തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ - മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാൾ 25 മുതൽ മേയ് നാല് വരെ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. പോൾസണ്‍ മാറാട്ടിൽ എന്നിവർ അറിയിച്ചു. 25ന് വൈകുന്നേരം 4.30ന് അന്‍പു പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, തിരുനാൾ കുർബാന, സന്ദേശം: മോണ്‍. വിൻസന്റ് നെടുങ്ങാട്ട്, ഏഴിന് പ്രദക്ഷിണം.
26ന് രാവിലെ ഏഴിനും 8.30നും 10നും കുർബാന, വൈകുന്നേരം നാലിന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ഏഴിന് പ്രദക്ഷിണം. 27ന് രാവിലെ അഞ്ചിനും 6.30 നും 7.45നും കുർബാന, 8.45ന് സുറിയാനി പാട്ടുകുർബാന, 10.30ന് തിരുനാൾ കുർബാന, സന്ദേശം: മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഉച്ചയ്ക്ക് 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം: റവ. ഡോ. ആന്റണി പുത്തൻകുളം, ജപമാല റാലി, രാത്രി ഏഴിന് കുർബാന.
28ന് രാവിലെ 7.30ന് കുർബാന, വൈകുന്നേരം നാലിന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ജപമാല റാലി. 29ന് വൈകുന്നേരം നാലിന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ജപമാല റാലി. 30 ന് രാവിലെ 7.30ന് കുർബാന, വൈകുന്നേരം 4.30ന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ജപമാല റാലി. മേയ് ഒന്നിന് രാവിലെ 7.30ന് കുർബാന, വൈകുന്നേരം നാലിന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ജപമാല റാലി. രണ്ടിന് രാവിലെ 7.30നും 10നും കുർബാന, വൈകുന്നേരം നാലിന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ജപമാല റാലി.
മൂന്നിന് രാവിലെ ഏഴിനും 8.30നും 10നും കുർബാന, വൈകുന്നേരം നാലിന് അന്‍പു പ്രദക്ഷിണം, 5.30ന് കുർബാന, ജപമാല റാലി. നാലിന് രാവിലെ അഞ്ചിനും 6.30നും 7.45നും ഒന്‍പതിനും കുർബാന, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഉച്ചയ്ക്ക് 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, വൈകുന്നേരം അഞ്ചിനും ഏഴിനും കുർബാന.