വാഹനത്തിൽ നിന്നു കുഴഞ്ഞുവീണ് മരിച്ചു
1282213
Wednesday, March 29, 2023 10:59 PM IST
വരടിയം: ഇരുചക്രവാഹനത്തിൽ രക്തം പരിശോധിക്കാനായി ലബോറട്ടറിലേക്ക് പോകവേ പാന്‍പൂർ സെന്ററിൽ വാഹനത്തിൽ നിന്ന് കുഴഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. വടക്കൻ കൊച്ചപ്പൻ ലോറൻസ് (63) ആണ് മരിച്ചത്. വരടിയം തൃപ്തി കേറ്ററിംഗ് ഉടമയായിരുന്നു.
വ്യാപാരി വ്യവസായി വരടിയം യൂണിറ്റ് പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് നാലിന് വരടിയം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ബീന, മുതുവറ തേക്കാനത്ത് കുടുംബാംഗം. മക്കൾ: സെബിൻ (ഹൈ യിൽ സ്റ്റോണ്‍ ഇൻഡസ്ട്രി വേളക്കോട്, മുണ്ടൂർ) റോബിൻ (തൃപ്തി കേറ്ററിംഗ് വരടിയം), എൽബിൻ (മാൾട്ട). മരുമകൾ: എയ്ഞ്ചൽ (വെളുത്തൂർ പൂവത്തിങ്കൽ കുടുംബാംഗം).