കാറിൽ കടത്തിയ പത്തര ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
1578585
Friday, July 25, 2025 1:08 AM IST
മുതലമട: തമിഴ്നാട്ടിൽനിന്നും വന്ന കാർ പരിശോധിച്ചതിൽ 10.5 ലിറ്റർ വിദേശമദ്യവുമായി യുവാവിനെപറമ്പിക്കുളം പോലീസ് പിടികൂടി. പറമ്പിക്കുളം പിഎപി കോളനിയിൽ സുബ്രഹ്്മണ്യന്റെ മകൻ സുരേഷ് (35) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചക്കു നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതി മദ്യവുമായി പിടിയിലായത്. കാറിന്റെ പിന്നിൽ സിഎൻജി സിലിണ്ടറിനകത്തു ഒളിപ്പിച്ച നിലയിൽ 28 കുപ്പികളാണ് കണ്ടെത്തിയത്.
എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.ജി. വിപിൻകുമാർ, പറമ്പിക്കുളം ജനമൈത്രി പോലീസിലെ എസ്ഐബാലചന്ദ്രൻ, ബീറ്റ് ഓഫീസർമാരായ സന്തോഷ്, ശിവകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്, സുകുമാരൻ എന്നിവരടങ്ങുന്ന സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്. കോടതിമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.