വയോധിക മരിച്ചനിലയിൽ
1578779
Friday, July 25, 2025 10:28 PM IST
ആലത്തൂർ: കാവശേരി കൃഷിഭവനു സമീപമുള്ള പറമ്പിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. കാവശേരി ലക്ഷംവീട് മരുതംപാടം പൊന്നന്റെ ഭാര്യ ലക്ഷ്മി(79)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പറമ്പിലെ താത്കാലിക ഷെഡിലെ എർത്ത് കേബിളിൽനിന്നു ഷോക്കേറ്റതാകാം മരണകാരണമെന്നു കരുതുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം കണ്ടത്. തേങ്ങയും വിറകും ശേഖരിക്കാൻ പതിവായി പോവാറുള്ള ലക്ഷ്മി രാവിലെ ഒമ്പതുമണിയോടെ വീട്ടിൽനിന്നിറങ്ങിയതാണ്.
ആലത്തൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തും.
ലക്ഷ്മിയുടെ മകൻ: ബാബു. മരുമകൾ: ഗിരിജ.