പൊൽപ്പുള്ളി -പതി പാതയിലെ കുളത്തിന്റെ ബണ്ട് ബലപ്പെടുത്തണം
1578597
Friday, July 25, 2025 1:08 AM IST
ചിറ്റൂർ: പൊൽപ്പുള്ളി -പതിവഴിയിലെ കുളത്തിനു കൈവരി നിർമിക്കണമെന്ന് ആവശ്യം. സ്ഥലത്തുള്ള ഹോമിയോ ഡിസ്പെൻസറി, വില്ലേജ് ഓഫീസ് എന്നിവിടങ്ങളി ലേക്ക് നിത്യേന നിരവധിപേർ എത്താറുണ്ട്. വീതി കുറഞ്ഞ പാതയിൽ കുളത്തിനരികെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കാലപ്പഴക്കം കാരണം കുളത്തിന്റെ കിഴക്കുഭാഗം റോഡരികിലെ ബണ്ട് ദുർബലമായി വരികയാണ്. അടുത്തുതന്നെയുള്ള പൊൽപ്പുള്ളി സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുവരുന്നതും അപകടഭീഷണിയുള്ള കുളത്തിന്റെ ബണ്ട് വഴിയാണ്. റോഡിൽ കാറോ ഇതര വാഹനങ്ങളോ എത്തിയാൽ ഈ സ്ഥലത്ത് സുരക്ഷിതമായി മാറിനിൽക്കാൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയിലാണുള്ളത്. അപകടങ്ങൾ ഉണ്ടാകുന്നതിനു മുന്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.