ലോട്ടറിമോഷ്ടാവ് പിടിയിൽ
1578370
Thursday, July 24, 2025 1:47 AM IST
വടക്കഞ്ചേരി: ടൗണിൽ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വിനായക ലോട്ടറി ഏജൻസീസിൽനിന്ന് 5000 രൂപയും അറുപതിനായിരം രൂപയുടെ ലോട്ടറിടിക്കറ്റും കവർന്ന കേസിൽ യുവാവിനെ അറസ്റ്റുചെയ്തു.
മണ്ണാർക്കാട് തെങ്കര പുഞ്ചക്കോട് സ്വദേശി സുരേഷ് (30) നെയാണ് അറസ്റ്റുചെയ്തത്. പ്രദേശത്തെ സിസി ടിവി കാമറയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഇതിനിടെ പാലക്കാടു നടന്ന മോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ പിടികൂടുകയുണ്ടായി.
തുടർന്നുനടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി മോഷണങ്ങളും തെളിഞ്ഞത്. കഴിഞ്ഞമാസം 19നാണ് ലോട്ടറി കവർച്ച നടന്നത്. ലോട്ടറിക്കടയുടെ മുന്നിലെ പച്ചക്കറിക്കടയിലും മോഷണം നടന്നിരുന്നു. യുവാവിനെ ഇന്നലെ ഉച്ചയ്ക്ക് പച്ചക്കറിക്കടയിലും ലോട്ടറിക്കടയിലും എത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.