വണ്ടാഴി പയ്യാറോഡ് മേഖലയിൽ പകർച്ചവ്യാധി പടരുന്നു
1578369
Thursday, July 24, 2025 1:47 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ വാർഡ് 19 പയ്യാറോഡ് മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നതു തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടാഴി ഹെൽത്ത് ഇൻസ്പെക്ടർക്കു പരാതി നൽകി.
ആഴ്ചകളോളമായി നിരവധിയാളുകൾ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ നടത്തുകയും രണ്ടുതവണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചെങ്കിലും പ്രദേശത്ത് വിവിധ പകർച്ചവ്യാധികൾ വിട്ടൊഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും കാര്യക്ഷമമായി ഇടപ്പെട്ട് പ്രദേശത്തു നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ പ്രമോദ് തണ്ടലോട്, എൻ. വിഷ്ണു, പി.കെ. പ്രവീൺ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ. അജിത്ത്, കെ. ഗൗതമൻ മറ്റു ഭാരവാഹികളായ പ്രകാശൻ, ആർ. മണികണ്ഠൻ, കെ.പി. കൃഷ്ണൻ, കണ്ടമുത്തൻ, എം. വിനുക്കുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർക്കു പരാതി നൽകിയത്.