ഉമ്മൻ ചാണ്ടിക്ക് വിഎസിനോടുണ്ടായിരുന്നത് ആത്മബന്ധം: ചാണ്ടി ഉമ്മൻ എംഎൽഎ
1578372
Thursday, July 24, 2025 1:47 AM IST
മണ്ണാർക്കാട്: തന്റെ പിതാവ് ഉമ്മൻ ചാണ്ടിക്കു വിഎസിനോടുണ്ടായിരുന്നത് ആത്മബന്ധമായിരുന്നുവെന്നു ചാണ്ടി ഉമ്മൻ. തനിക്ക് അതുനേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ൊ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം മരിച്ചദിവസം ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ തന്നെയും പിതാവ് ഒപ്പംകൂട്ടിയിരുന്നു. അവിടെവച്ച് ആൾക്കൂട്ടത്തിനിടയിൽ വിഎസിനെ കാണാതായപ്പോൾ തന്നെ കാണാതായതുപോലെയുള്ള വെപ്രാളമായിരുന്നു പിതാവിനെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ൊ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ട്രസ്റ്റ് ചെയർമാൻ പി. അഹമ്മദ് അഷറഫ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, വി. പ്രീത, അസീസ് ഭീമനാട് പ്രസംഗിച്ചു.