മരുതറോഡ് ഹോമിയോ ഡിസ്പെന്‍സറിക്ക് കായകല്പ് പുരസ്കാരം
1578358
Thursday, July 24, 2025 1:47 AM IST
പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിക്ക് (ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്റര്‍) കായകല്പ് പുരസ്കാരം.
കമന്റേഷന്‍ അവാര്‍ഡിനാണ് അര്‍ഹമായത്. ഡിസ്പെന്‍സറിയുടെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.
ഹോമിയോപ്പതി വകുപ്പ് ഡിസ്പെന്‍സറികളില്‍ 90.42 ശതമാനം സ്കോര്‍ നേടി ജില്ലയില്‍ രണ്ടാം സ്ഥാനമാണ് മരുതറോഡ് പഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോപ്പതിക്ക് ലഭിച്ചത്.
മരുതറോഡ് പഞ്ചായത്ത് ഭരണസമിതി, ജീവനക്കാര്‍, ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന് തുടങ്ങിയവയുടെ സംയുക്ത പ്രവര്‍ത്തനമാണ് മരുതറോഡ് പഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിയെ ഉന്നതിയിലെത്തിച്ചതെന്നു അധികൃതർ പറഞ്ഞു.