ജനകീയകൂട്ടായ്മയിൽ എടത്തനാട്ടുകര ജിഒഎച്ച്എസ്എസ് സോളാറിലേക്ക്
1578593
Friday, July 25, 2025 1:08 AM IST
മണ്ണാർക്കാട്: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പിടിഎ, എസ്എംസി, എംപിടിഎ സ്റ്റാഫ് കൗൺസിൽ, വിദ്യാര്‍ഥികള്‍, പൊതു ജനങ്ങള്‍, എന്നിവവരുടെ സഹകരണത്തോടെ സജ്ജീകരിച്ച സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സ്കൂളില്‍ നടക്കും.
10 ലക്ഷത്തോളം രൂപ ചെലവഴിച്ച് 20 കിലോ വാട്ടിന്റെ സോളാർ പദ്ധതിയാണ് ജനകീയ കൂട്ടായ്മയിൽ സ്കൂളിൽ സജ്ജീകരിച്ചത്. കൂപ്പൺ ചലഞ്ച് അടക്കമുള്ള പദ്ധതികൾ പിടിഎയുടെ കീഴിൽ ഇതിനായി സംഘടിപ്പിച്ചിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എന്‍. ഷംസുദ്ദീന് എംഎൽഎ അധ്യക്ഷത വഹിക്കും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താര്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് തുടങ്ങിയവർ പങ്കെടുക്കും.