നെല്ലിയാന്പതിയിൽ മരംവീണ് ഗതാഗതം മുടങ്ങി
1578835
Saturday, July 26, 2025 12:23 AM IST
നെല്ലിയാമ്പതി: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി റോഡിനു കുറുകെവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ലില്ലി- കാരപ്പാറ റോഡിൽ എവിടി സൂപ്രണ്ട് ബംഗ്ലാവിന് സമീപമായി ആൽമരവും, വേപ്പുമരവും ഒരുമിച്ച് കടപുഴകി റോഡിനു കുറുകെവീണത്.
ബസ് സർവീസിനെയും മറ്റു വാഹന യാത്രക്കാരെയും വലച്ചു. എവിടി എസ്റ്റേറ്റിലെ തൊഴിലാളികളെത്തി രണ്ടു മരങ്ങളും മുറിച്ചു മാറ്റിയതിനു ശേഷം വൈകുന്നേരമാണ് കാരപ്പാറ, വിക്ടോറിയ എന്നീ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. രണ്ടുമരങ്ങൾ ഒരുമിച്ചു വീണതുകാരണം പകൽസമയം മുഴുവനും കാരപ്പാറയിലേക്കു ബസ് ഗതാഗതവും തടസപ്പെട്ടു.