അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു
1578778
Friday, July 25, 2025 10:28 PM IST
ശ്രീകൃഷ്ണപുരം: ബലിതര്‍പ്പണത്തിനു പോകുന്പോൾ ബസിടിച്ച് അപകടത്തില്‍പെട്ട സഹോദരങ്ങളില്‍ രണ്ടാമത്തെയാളും മരിച്ചു.
മങ്ങോട് കരിമ്പിന്‍ചോല വീട്ടില്‍ പ്രസാദാണ് (43) മരിച്ചത്. അപകടത്തെതുടര്‍ന്നു ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
അപകടം നടന്ന വ്യാഴാഴ്ചതന്നെ പ്രസാദിന്റെ ജ്യേഷ്ഠന് രവികുമാർ മരിച്ചിരുന്നു. ബലിതര്‍പ്പണത്തിനു കരിമ്പുഴയിലേക്ക് ഇരുവരും സ്കൂട്ടറില്‍ പോകുന്നതിനിടെ മുണ്ടൂര്‍ - തൂത പാതയിലെ കള്ളുഷാപ്പിനു സമീപത്തെ വളവില്‍ മണ്ണാര്‍ക്കാട്ടുനിന്നു തൃശൂരിലേക്കു പോകുകയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ചെര്‍പ്പുളശേരി പോലീസ് കേസെടുത്തു.