ജില്ലാ പഞ്ചായത്ത് ഡിവിഷന് പുനർനിർണയം: കരട് പ്രസിദ്ധീകരിച്ചു
1578367
Thursday, July 24, 2025 1:47 AM IST
പാലക്കാട്: ജില്ലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് പ്രസിദ്ധീകരിച്ചു. ഡിവിഷനുകളുടെ എണ്ണം 31 ആക്കിയാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഡിവിഷനുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡീലിമിറ്റേഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ ഈ കരട് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരട് നിർദ്ദേശങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് 26നകം സമർപ്പിക്കാവുന്നതാണെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ മുമ്പാകെയോ നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം രേഖകൾ സമര്‍പ്പിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നല്‍കണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും യുക്തമെന്ന് തോന്നുന്ന പക്ഷം, അവ നൽകിയ വ്യക്തികളെ ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ട് കേൾക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.