കോയന്പത്തൂരിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി; ജനങ്ങൾ പരിഭ്രാന്ത്രിയിലായി
1578592
Friday, July 25, 2025 1:08 AM IST
കോയന്പത്തൂർ: പട്ടാപ്പകൽ കോയമ്പത്തൂരിൽ കാട്ടാന റോഡ് മുറിച്ചുകടന്നു. പൊതുജനങ്ങൾ പരിഭ്രാന്തരായി. ജില്ലയിലെ കൽവീരംപാളയത്തിനടുത്തുള്ള ഭാരതിയാർ യൂണിവേഴ്സിറ്റി-മരുതമല റോഡിലാണ് കാട്ടാന പെട്ടെന്ന് റോഡ് മുറിച്ചുകടന്നത്. പകൽ സമയത്ത് ധാരാളം ആളുകൾ ഉള്ള പ്രദേശത്ത് ആന നടക്കുന്നത് കണ്ട് പൊതുജനങ്ങൾ പരിഭ്രാന്തരായി.
ഇതേത്തുടർന്ന് വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. പൊതുജനങ്ങളുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കി ആനയെ സുരക്ഷിതമായി കാട്ടിലേക്ക് ഓടിച്ചു.
കാട്ടാന കുറച്ചുനേരം റോഡിൽ കറങ്ങിനടന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. കാട്ടാനകൾ തടാഗം, മരുതമല തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി ഭക്ഷണം തേടി വരികയും രാവിലെ കാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ പട്ടാപ്പകൽ നഗരപ്രദേശത്ത് ആന ഇറങ്ങിയത് ജനങ്ങളിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്.