ചിറ്റൂർ താലൂക്ക് ആശുപത്രി ആർഎംഒയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
1578368
Thursday, July 24, 2025 1:47 AM IST
ചിറ്റൂർ: കഴിഞ്ഞ ദിവസം ചിറ്റൂർ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ വൈദ്യസഹായം വൈകിയ വിഷയവും രോഗികൾക്കു താലൂക്ക് ആശുപത്രിയിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി ആർഎംഒയെ ഉപരോധിച്ചു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പത്തു ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാമെന്ന് ആർഎം ഒ ഉറപ്പുനൽകിയത്തിന്റെ അടിസ്ഥാനത്തിൽ സമരക്കാർ ഉപരോധം അവസാനിപ്പിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ. സാജൻ, ജില്ലാ ജനറൽ സെക്രട്ടറി എ. ഷഫീക്ക്, സംസ്ഥാന സെക്രട്ടറി ജിതേഷ് നാരായണൻ, നിയോജകമണ്ഡലം ഭാരവാഹികളായ യു. ജിതിൻ, ഷാഹിദ് തണ്ണിശ്ശേരി, സഞ്ജയ്, സുകന്യ, അതുൽ, അർജുൻ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.