കൊടുവായൂർ -ആൽത്തറ പാതയിൽ വാഹനക്കുരുക്കിൽ യാത്രക്കാർ വലയുന്നു
1578364
Thursday, July 24, 2025 1:47 AM IST
കൊടുവായൂർ: ആൽത്തറ - കുഴൽമന്ദം പാതയിൽ വാഹനകുരുക്കിൽ യാത്രക്കാർ വലയുന്നു. ഇന സ്ഥലത്തു റോഡിനു വീതികുറവാണ്. ഇരുവശത്തും വ്യാപാരസ്ഥാപനങ്ങളാണ്. ഇവിടെ വാഹനങ്ങൾ കടന്നുപോവാൻ ഏറെ പണിപ്പെടുകയാണ്. കാൽനടയാത്രക്കാർ ഈ സ്ഥലം മറികടക്കാൻ പ്രതിബന്ധങ്ങൾ ഏറെ തരണം ചെയ്യണം.
പ്രധാനപാതയിൽനിന്നും കുഴൽമന്ദം പാതയിലേക്ക് വാഹനം തിരിച്ചുവിടുന്ന സമയങ്ങളിലെല്ലാം കുരുക്ക് ഒഴിയാബാധയായി നീളുകയാണ്.
ഈ സമയങ്ങളിൽ അത്യാവശ്യ ചികിത്സക്കായി രോഗികളുമായി വരുന്ന ആംബുലൻസും കുടുങ്ങുന്ന അവസ്ഥയുണ്ട്. തൃശൂർ-പൊള്ളാച്ചി അന്തർസംസ്ഥാന പാതയാണിത്. 15 വർഷം മുന്പ് ബൈപ്പാസ് നിർമാണത്തിനു തുടക്കമിട്ടിരുന്നുവെങ്കിലും തുടർനടപടികൾ എങ്ങുമെത്താതിൽ ജനകീയ പ്രതിഷേധവും ശക്തമാണ്.