തിരുപ്പൂരിൽ തമിഴ്നാട്-തായ്വാൻ സാങ്കേതിക ഉച്ചകോടി
1578365
Thursday, July 24, 2025 1:47 AM IST
കോയന്പത്തൂർ: തമിഴ്നാട്-തായ്വാൻ ടെക്നിക്കൽ ടെക്സ്റ്റൈൽ പങ്കാളിത്ത ഉച്ചകോടിയുടെ ഭാഗമായി, തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സഹകരിച്ച് തായ്വാൻ പ്രതിനിധി സംഘവുമായി ഉന്നതതല ആശയവിനിമയവും മീറ്റിംഗുകളും നടത്തി.
സാങ്കേതിക തുണിത്തരങ്ങളുടെ വളർന്നുവരുന്ന മേഖലയിൽ പ്രത്യേകിച്ച് മനുഷ്യനിർമിത ഫൈബർ ആപ്ലിക്കേഷനുകളിലും നൂതന ടെക്സ്റ്റൈൽ സാങ്കേതികവിദ്യകളിലും സഹകരണ അവസരങ്ങൾ വളർത്തിയെടുക്കുന്നതിലാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷനിലേക്കുള്ള തായ്വാൻ പ്രതിനിധി സംഘത്തെ തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓണററി ചെയർമാൻ എ. ശക്തിവേൽ സ്വാഗതം ചെയ്തു.
സബ് കമ്മിറ്റി ചെയർമാൻ അരുൺ രാമസാമി, സിഐഐ തമിഴ്നാട് ടെക്സ്റ്റൈൽ പാനലിന്റെ കൺവീനർ ജി.ആർ. ഗോപികുമാർ, ടിടിഎഫ് പ്രസിഡന്റ് ജസ്റ്റിൻ ഹുവാങ്, തമിഴ്നാട്ടിലെ ടെക്സ്റ്റൈൽസ് വകുപ്പിലെ ജോയിന്റ് ഡയറക്ടർമാരായ ശക്തി വിജയലക്ഷ്മി, രാഘവൻ, ടിഇഎ ബിസിനസ് പ്രമോഷൻ സബ് കമ്മിറ്റി വൈസ് ചെയർമാൻ മെഴിസെൽവൻ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുപ്പൂരിൽ നിന്നും തായ്വാൻ പ്രതിനിധി സംഘത്തിൽ നിന്നുമുള്ള 30 ലധികം പേർ പങ്കെടുത്തു.