കത്തോലിക്ക കോൺഗ്രസ് നേതൃസംഗമവും വിദ്യാർഥികളെ അനുമോദിക്കലും
1578589
Friday, July 25, 2025 1:08 AM IST
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി ഫൊറോനസമിതി നേതൃസംഗമവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവരെ അനുമോദിക്കലും നടന്നു. വടക്കഞ്ചേരി സിഐ കെ.പി. ബെന്നി ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം ജിജോ അറയ്ക്കൽ, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര, രൂപത സെക്രട്ടറി ദീപ ബൈജു, ഫൊറോന വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, മഞ്ജു ജെയ്മോൻ, ടെന്നി അഗസ്റ്റിൻ, എബി വടക്കേക്കര പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും പട്ടികയിൽ പേരില്ലാത്തവർക്ക് പേരുചേർക്കാൻ ഒരുമാസമെങ്കിലും സമയംനൽകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതിനൽകാനും യോഗം തീരുമാനിച്ചു.