ചിറ്റൂർ മെഗാഫെസ്റ്റ് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ടുവരെ
1578831
Saturday, July 26, 2025 12:23 AM IST
ചിറ്റൂർ: ശ്രാവണം- 2025 ചിറ്റൂർ മെഗാഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ള്യേരി നിർവഹിച്ചു. ഓണം മെഗാഫെസ്റ്റിന്റെ ഭാഗമായ കലാസന്ധ്യയും വിപണനമേളയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ടുവരെ തത്തമംഗലം മേട്ടുപാളയത്തു നടത്തും. രാജീവ്ഗാന്ധി സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചിറ്റൂരിന്റെ നേതൃത്വത്തിലാണ് ശ്രാവണം 2025 ഒരുക്കുന്നത്. പ്രോഗ്രാം കൺവീനർ എം. രതീഷ് ബാബു, പ്രകാശ് ഉള്ള്യേരി, വൈസ് ചെയർമാൻ സനു എം. സനോജ്, ജോയിന്റ് കൺവീനർ ബി. മണികണ്ഠൻ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.