നേത്രപരിശോധനാ ക്യാമ്പ്
1578825
Saturday, July 26, 2025 12:23 AM IST
ഒലവക്കോട്: നന്മ അകത്തേത്തറയും ഒലവക്കോട് ചാരിറ്റബിൾ സൊസൈറ്റിയും അകത്തേത്തറ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ റെയിൽവേ കോളനി സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ഫാ. ഷാജു അങ്ങേവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
നന്മ പ്രസിഡന്റ് മനോജ് കെ. മൂർത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബിച്ചൻ തോമസ്, ഡോ. അനീഷ്, ആന്റണി തരകൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിലെ വിദഗ്ധഡോക്ടർമാർ നേതൃത്വം നൽകി. നൂറിലധികം രോഗികളെ പരിശോധിച്ചു. തുടർചികിത്സയും നിർദേശിച്ചു.