അവഗണനയുടെ സ്മാരകമായി കുഴൽക്കിണറും പമ്പും
1578363
Thursday, July 24, 2025 1:47 AM IST
ഇടക്കുർശി: ദേശീയപാതയോടുചേർന്ന് ഇടക്കുർശി- ശിരുവാണി കവലയിൽ നിർമിച്ച പമ്പ്ഹൗസ് നശിക്കുന്നതായി പരാതി. വർഷങ്ങൾക്കുമുമ്പ് സമീപത്തെ പട്ടിയപ്പൻ തരിശിലെ ഉന്നതിയിലേക്കു കുടിവെള്ളമെത്തിക്കാൻവേണ്ടി നിർമിച്ചതായിരുന്നു. ഉദ്ഘാടനദിവസം മുതൽ ഒരാഴ്ചവരെ പ്രവർത്തിച്ചെങ്കിലും തുടർന്നു നിലച്ചു.
കാടുകയറി പുല്ലുകൾ വളർന്ന് പായലുംപടർന്ന് അപകടാവസ്ഥയിലാണ് ഈ പമ്പ്ഹൗസ്. ഇഴജന്തുക്കളും തെരുവുനായ്ക്കളും ഈഭാഗത്ത് സ്ഥിരമാണ്.
പമ്പ്ഹൗസ് പൊളിച്ചുകളയുകയോ പുനർനിർമിച്ച് മോട്ടോർ മാറ്റിസ്ഥാപിച്ച് കുടിവെള്ളവിതരണം ആരംഭിക്കുകയോ ചെയ്യണമെന്നുള്ള അവശ്യം ശക്തമായിട്ടുണ്ട്.
നീരോട്ടമുള്ള പാടത്ത് നാലടി താഴ്ത്തിയാൽപോലും ശുദ്ധജലം കിട്ടുമെന്നിരിക്കേയാണ് ഉന്നതിയിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കിണറും പന്പ്ഹൗസും നിർമിച്ചത്.