മാലിന്യക്കൂമ്പാരം നീക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു
1578360
Thursday, July 24, 2025 1:47 AM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കല്ലടിക്കോട് ജലസേചന വകുപ്പ് ഓഫീസിനും കുടിവെള്ളടാങ്കിനും സമീപം അലക്ഷ്യമായി കൂട്ടിയിട്ടതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
നിപ്പയടക്കമുള്ള പകർച്ചവ്യാധികൾ ഉണ്ടാകുമെന്നും നനഞ്ഞ് കിടക്കുന്ന കുപ്പിച്ചില്ലുകളടക്കമുള്ളവ ഉടൻ നീക്കം ചെയ്യണമെന്നും പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ മുഴുവൻ ഒഴിവാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. ആന്റണി മതിപ്പുറം, ഡോ. മാത്യു കല്ലടിക്കോട്, അഷ്റഫ്,പി.കെ. മുഹമ്മദാലി, പി. വിൽസൺ, ജയ്സൺ പി. ചാക്കോ, ഡെന്നി ചെറുകരകുന്നേൽ, പി. സുരേഷ്, ജെന്നി ജോൺ, സനീഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.