വോട്ടർപട്ടികയിലെ ക്രമക്കേട്: കോണ്ഗ്രസ് പ്രതിഷേധിച്ചു
1578828
Saturday, July 26, 2025 12:23 AM IST
പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് നഗരസഭ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിലെ വ്യാപകമായ ക്രമക്കേടിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പല വാർഡുകളിലെയും വോട്ടർമാരെ വാർഡ് പുനർവിഭജനത്തിന്റെ നിബന്ധനകൾക്ക് വിരുദ്ധമായി മറ്റു വാർഡുകളിലേക്കു മാറ്റുകയും അതുപോലെ പല വാർഡുകളിലും വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുകയും ചെയ്തു.
ഇത് അടിയന്തരമായി പരിഹരിച്ചുമാത്രമേ പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാവൂ എന്ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ മുനിസിപ്പാലിറ്റിയിലെ ഭരണകക്ഷി ഉദ്യോഗസ്ഥരെ സ്വാധീനിച്ചുകൊണ്ടാണ് ക്രമക്കേടുകൾ നടത്തിയതെന്ന് കമ്മിറ്റി ആക്ഷേപം ഉന്നയിച്ചു.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നഗരസഭ അംഗങ്ങളായ കെ. ഭവദാസ്, എ. കൃഷ്ണൻ, മിനി ബാബു, ബി. സുഭാഷ്, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റുമാരായ അനിൽ ബാലൻ, എസ്.എം. താഹ, എസ്. സേവിയർ, രമേശ് പുത്തൂർ, നേതാക്കളായ ബോബൻ മാട്ടുമന്ത, വി. ആറുമുഖൻ, എ. സലിം, പ്രദീപ് കുണ്ടുകാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.