യുവക്ഷേത്ര കോളജിൽ സെമിനാർ
1578830
Saturday, July 26, 2025 12:23 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഇഡി ക്ലബ്ബും കേരള സർക്കാരിന്റെ യംഗ്് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 8.0 ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം പാലക്കാട് കെ-ഡിസ്ക് സീനിയർ പ്രോഗ്രാം ഓഫീസർ വൈഐപി സോണൽ മാനേജർ എം. കിരണ്‍ദേവ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, ഐക്യുഎസി കോഓർഡിനേറ്റർ ഷൈലജ മേനോൻ എന്നിവർ ആശംസകളർപ്പിച്ചു. ഇഡി ക്ലബ് പ്രസിഡന്റ് ഡോ. എം.എസ്. കീർത്തി സ്വാഗതവും വിദ്യാർഥി ആഗ്നൽ കുര്യാക്കോസ് നന്ദിയും പറഞ്ഞു. സെമിനാറിൽ എം. കിരണ്‍ദേവ് ക്ലാസെടുത്തു.