എൻസിപി ലീഡേഴ്സ് മീറ്റ് നടത്തി
1579178
Sunday, July 27, 2025 6:37 AM IST
കല്ലടിക്കോട്: എൻസിപി കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി മുന്നൊരുക്കം-2025 എന്ന പേരിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. എൻസിപി-എസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് നാസർ അത്താപ്പ അധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. രാജൻ മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പാർട്ടിയിലേക്ക് വന്ന പുതിയ പ്രവർത്തകരെ ആദരിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കാപ്പിൽ സൈതലവി, പി. അബ്ദുറഹ്മാൻ, ഷൗക്കത്ത് അലി കുളപ്പാടം, മോഹൻ ഐസക്, പി. മൊയ്തീൻ കുട്ടി, എം.ടി. സണ്ണി, എസ്.ജെ.എൻ. നജീബ്, ഒ. മുഹമ്മദ്, അബ്ദുള്ള മാസ്റ്റർ, പി.എ. നാസർ, ആയിഷബാനു കാപ്പിൽ, മാത്യു മാസ്റ്റർ, സിദ്ധിഖ് ചേക്കോടൻ, ഉണ്ണിക്കുട്ടൻ കരിമ്പ തുടങ്ങിയവർ പ്രസംഗിച്ചു.