പ്രതിരോധനടപടി ആവശ്യപ്പെട്ട് കത്തുനൽകി കോൺഗ്രസ് മെംബർമാർ
1579187
Sunday, July 27, 2025 6:37 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിൽ മുടപ്പല്ലൂർ പയ്യാറോഡ് മേഖലയിൽ ടൈഫോയ്ഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ കോൺഗ്രസ് മെംബർമാർ സെക്രട്ടറിക്ക് കത്തുനൽകി.
കുടിവെള്ള സ്രോതസുകളിൽ നിന്നാണ് പകർച്ചവ്യാധികൾ പടരുന്നതെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. ഇതിനാൽ ശുദ്ധജലം ലഭ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണം. വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നവരുടെ രോഗസ്വഭാവം പരിശോധിച്ച് കൂടുതൽ പ്രതിരോധനടപടികൾ ഊർജിതമാക്കണമെന്നും മെംബർമാർ ആവശ്യപ്പെട്ടു. ഡിനോയ് കോമ്പാറ, ആർ. സുരേഷ്, പി.ജെ. മോളി, ബീനഷാജി, ദിവ്യ മണികണ്ഠൻ എന്നിവരാണ് സെക്രട്ടറിയെ കണ്ടത്.